ഇലഞ്ഞി ..... കോട്ടയം സ്വകാര്യ ജുവൈനൽ ഹോമിൽ നിന്നും ചാടിപോയ കുട്ടികളെ ഇലഞ്ഞി കൂരുമലയിൽ പിടിച്ചു, ദേവലോകം ഡബ്ല്യൂ സി എച്ച് ഹോം യിലെ ഒമ്പത്ത് കുട്ടികളാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. സ്ഥപനത്തിലെ നടത്തിപ്പുക്കാരുടെ കടുത്ത മാനസിക പീഡനമാണ് പുറത്തുചാടാൻ കാരണമെന്ന് കുട്ടികൾ പറഞ്ഞു. ഭക്ഷണം നൽകുന്നതിലു, അധികൃതർ മടി കാണിക്കുന്നതായും,പീഡനം തുടർന്നാൽ ആത്മഹത്യ ചെയ്യുമെന്നും കുട്ടികൾ പോലീസിനോട് പറഞ്ഞു
കോട്ടയം മാങ്ങാനത്തെ സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ആണ് ഒമ്പത് പെണ്‍കുട്ടികളെയാണ് കാണാതായത്. പോക്സോ കേസിലെ ഇരയടക്കമുള്ളവരെയാണ് കാണാതായതെന്ന് പോലീസ് അറിയിച്ചു.രാവിലെ 5.30-ഓടെ അധികൃതര്‍ വിളിക്കാന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. 12-ഓളം പെണ്‍കുട്ടികള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവരിലെ ഒമ്പത് പേരാണ് ഇവിടെനിന്ന് കടന്നുകളഞ്ഞത്.
The children who jumped out of the Kottayam private juvenile home were found in Ilanji Kurumala